ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി മൂന്നാർ എഞ്ചിനീയറിങ് കോളേജിൽ ബൂട്ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഇടുക്കി ജില്ലയിലെ വിദ്യാർത്ഥികൾക്കായി മൂന്നാർ എഞ്ചിനീയറിങ് കോളേജിൽ വച്ചു inventa 2.0 എന്ന പേരിൽ ജനുവരി 12 വെള്ളിയാഴ്ച ഏകദിന ശില്പശാല സംഘടിപ്പിക്കപ്പെടുന്നു. ശില്പശാലയോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ജോജു എം. ഐസക്ക് അധ്യക്ഷത വഹിക്കുകയും ഉദ്ഘാടനം ദേവികുളം MLA അഡ്വ. എ. രാജ നിർവ്വഹിക്കുന്നതുമായിരിക്കും.
ഹയർ സെക്കന്ററി വിദ്യാർഥികളിൽ പ്രൊഫഷണൽ എഡ്യൂക്കേഷനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുതകുന്നവിധം വിവിധ എഞ്ചിനീയറിങ് ഡിപ്പാർട്മെന്റുകളുടെ നേതൃത്വത്തിൽ വെബ്സൈറ്റ് ഡെവലപ്പ്മെന്റ്, LED ബൾബ് നിർമ്മാണം , പിസിബി ഡിസൈൻ, CAD എന്നീ വിഷയങ്ങളിൽ ഹാൻഡ്‌സ് ഓൺ വർക് ഷോപ്പുകൾ ഉൾപ്പെടുത്തിട്ടുണ്ട്. അതാതു മേഖലയിലെ വിദഗ്ദർ നയിക്കുന്ന ക്ലാസുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾ ജനുവരി 11 ആം തീയതി 5 PM – ഉള്ളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്
ഓൺലൈൻ രജിസ്ട്രേഷൻ ഫോമിന് : www.cemunnar.ac.in/inventa2.0 സന്ദർശിക്കുക.